Connect with us

ദേശീയം

നിയമസഭയില്‍ വിശ്വാസം തെളിയിച്ച് ഷിന്‍ഡെ; പിന്തുണച്ച് 164 പേര്‍

Published

on

മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 288 അംഗ നിയമസഭയില്‍ 164 പേരാണ് സര്‍ക്കാരിനെ അനുകൂലിച്ച് വോട്ടു ചെയ്തത്. സര്‍ക്കാരിനെ എതിര്‍ത്ത് 99 പേരും വോട്ടു ചെയ്തു. വോട്ടെടുപ്പ് വേളയില്‍ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയായി ഒരു ശിവസേന എംഎല്‍എ കൂടി ഷിന്‍ഡേ പക്ഷത്തേക്ക് കൂറുമാറി.

ഉദ്ധവിന്റെ ക്യാംപിലുണ്ടായിരുന്ന എംഎല്‍എ സന്തോഷ് ബംഗര്‍ ആണ് രാവിലെ ഷിന്‍ഡെയ്‌ക്കൊപ്പം ചേര്‍ന്നത്. മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പിഡബ്ല്യുപിഐ എംഎല്‍എ ശ്യാംസുന്ദറും എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

സമാജ് വാദി പാര്‍ട്ടിയുടെ അബു ആസ്മി, റയീസ് ഷേഖ്, എഐഎംഐഎം എംഎല്‍എ ഷാ താരിഖ് അന്‍വര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്. ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് 107 വോട്ടു ലഭിച്ചിരുന്നു. ബഹുജന്‍ വികാസ് അഗാഡിയും ഷിന്‍ഡെ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തു.

സര്‍ക്കാരിന് മികച്ച ഭൂരിപക്ഷം നല്‍കിയതിന് എംഎല്‍എമാരോട് നന്ദി പറയുന്നുവെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഷിന്‍ഡെ വിശ്വസ്തനായ ശിവസൈനികനാണ്. ബാലസാഹേബിന്റെ ആശയങ്ങളുടെ അടിയുറച്ച അനുയായിയാണ് ഏക്‌നാഥ് ഷിന്‍ഡെയെന്നും ഫഡ്‌നാവിസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം6 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം6 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം22 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version