കേരളം
വിദ്യാരംഭത്തിനൊരുങ്ങി കേരളം, ചടങ്ങുകള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്
ഇന്ന് മഹാനവമി. വിജയദശമി ദിനമായ നാളെയാണ് എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കുക. കൊവിഡ് കാരണം കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ചടങ്ങുകള്‍. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രത്തിലടക്കം വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
മൂകാംബിക ക്ഷേത്രത്തിലേത് പോലെ വര്‍ഷത്തില്‍ ദുര്‍ഗാഷ്ടമി മഹാനവമി ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താന്‍ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പൂജ വയ്പ്പ് ചടങ്ങ് നടന്നു.
വിജയദശമി ദിനമായ നാളെ രാവിലെ നാല് മണിമുതല് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും.കൊവിഡ് കാരണം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വിദ്യാരംഭത്തിന് അവസരം. ആപ്പ് വഴി ഏകദേശം അഞ്ഞൂറ് പേരാണ് ബുക്ക് ചെയ്തത്. കഴിഞ്ഞ വര്‍ഷം പനച്ചിക്കാട് ക്ഷേത്രത്തില്‍ 1600 ന് മുകളില്‍ കുട്ടികള്‍ വിദ്യാരംഭ ചടങ്ങിന് എത്തിയിരുന്നു.
ഇത്തവണ സാമൂഹിക അലകം പാലിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍. 60 ഗുരുക്കന്‍മാര്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്നു. ഇത്തവണ അത് മൂന്നാക്കി ചുരുക്കി. ദക്ഷിണ മൂകാംബിക സംഗീതോല്‍സവത്തില്‍ പങ്കെടുക്കേണ്ട കലാകാരന്‍മാരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
ദസ്‌റ നിയന്ത്രണങ്ങളോടെ
ഉത്തരേന്ത്യയില്‍ ഇന്ന് ദസ്‌റ ആഘോഷം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈക്കുറി നിയന്ത്രണങ്ങളോടെയാണ് ആഘോഷം. ദില്ലി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ പ്രധാന സ്ഥലങ്ങളില്‍ ഒന്നും ഇത്തവണ ആഘോഷങ്ങള്‍ ഇല്ല.
പടക്കങ്ങള്‍ നിറച്ച് രാവണന്റെയും കുംഭകര്‍ണന്റെയും കോലങ്ങള്‍ക്ക് തീകൊളുത്തുന്ന ചടങ്ങിനും നിയന്ത്രണങ്ങളുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ആഘോഷസമിതികള്‍ക്ക് നിര്‍ദ്ദേശം.രാഷ്ട്രപതി റാം നാഥ് കോവിന്ദ് ജനങ്ങള്‍ക്ക് ദസ്‌റ ആശംസകള്‍ നേര്‍ന്നു.