Connect with us

ദേശീയം

വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ല; സമയമാകുമ്പോള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമെന്ന് നെടുമാരന്‍

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന അവകാശവാദവുമായി തമിഴ് ദേശീയ സംഘടനാ നേതാവ് പി നെടുമാരന്‍. സമയമാകുമ്പോള്‍ പ്രഭാകരന്‍ വേദിയില്‍ പ്രത്യക്ഷപ്പെടുമെന്ന് തഞ്ചാവൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, വേള്‍ഡ് തമിഴ് കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു.

പ്രഭാകരന്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് പറയാനാകില്ല. പ്രഭാകരന്റെ അനുമതിയോടെയാണ് താന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും നെടുമാരന്‍ പറഞ്ഞു. ശ്രീലങ്കയില്‍ രജപ്കസെ ഭരണം അവസാനിച്ചതിലാണ് വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും തക്കസമയത്ത് പ്രഭാകരന്‍ പൊതുവേദിയില്‍ എത്തുമെന്നും നെടുമാരന്‍ പറഞ്ഞു.

തമിഴ് ഈളത്തിനായി വേണ്ടി പോരാടുന്ന നിരപരാധികളായ നിരവധി ശ്രീലങ്കന്‍ തമിഴര്‍ കൊല്ലപ്പെട്ടു, തമിഴ്‌നാട്ടിലെ ഈളം അനുകൂല പാര്‍ട്ടികള്‍ ഇത് വംശഹത്യയാണെന്ന് വിശേഷിപ്പിച്ചു. രാജപക്സെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണ നേരിടണമെന്ന് ഈ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നതായും നെടുമാരന്‍ പറഞ്ഞു.

കൊല്ലപ്പെട്ടയാളുടെ മൃതദേഹം വേലുപ്പിള്ള പ്രഭാകരന്റെതാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് മുന്‍ ശ്രീലങ്കന്‍ എംപി ശിവാജി ലിംഗം പറഞ്ഞു. പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന നെടുമാരന്റെ അഭിപ്രായത്തെ അവഗണിക്കാന്‍ കഴിയില്ലെന്നും, ലോകമെമ്പാടുമുള്ള യഥാര്‍ഥ തമിഴര്‍ക്ക് ഇത് സന്തോഷം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം9 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം10 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം11 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം12 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം13 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം14 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം15 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version