കേരളം
അറബികടലിൽ ന്യുന മർദ്ദം ,ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി; കേരളത്തിൽ ആശങ്ക വേണ്ട
അറബികടലിൽ വടക്കൻ കേരള – കർണാടക തീരത്തുള്ള ന്യുന മർദ്ദം ഇന്ത്യൻ തീരത്ത് നിന്ന് അകന്നു മാറി മാറ്റന്നാളോടെ തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിക്കും.കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ദുർബലമാകും ഉച്ചക്ക് ശേഷമുള്ള ഒറ്റപ്പെട്ട ഇടി മിന്നലൊടു കൂടിയ മഴ മാത്രമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. വരും ദിവസങ്ങളിൽ ശക്തി പ്രാപിച്ചു ഇന്ത്യ – ശ്രീലങ്ക തീത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.. നിലവിലെ സൂചന പ്രകാരം ശ്രീലങ്ക വഴി അറബികടലിൽ പ്രവേശിക്കാനാണ് സാധ്യത.
കേരളത്തിൽ ഇതിന്റെ സ്വാധീനത്തേക്കുറിച്ച പറയായിട്ടില്ല. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. ചിലപ്പോൾ തെക്കൻ കേരളത്തിൽ സാധാരണ മഴ ലഭിക്കാനുള്ള സാധ്യതമാത്രമാണ് നിലവിലുള്ളതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു