കേരളം
ലോട്ടറി അടിച്ചവര്‍ക്ക് ക്ലാസ്; നിക്ഷേപ സാധ്യതകളുള്‍പ്പെടെ വിശദീകരിക്കും
ലോട്ടറി ജേതാക്കള്‍ സമ്മാനത്തുക എങ്ങനെ ചിലവാക്കണമെന്നതിനെക്കുറിച്ച് സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്ലാസ്.ആദ്യത്തെ ക്ലാസ് തിരുവനന്തപുരത്ത് ഏപ്രില്‍ 12ന് നടക്കും. ഓണം ബംപര്‍ ഉള്‍പ്പെടെയുളളവയില്‍ ഒന്നാം സമ്മാനം നേടിയവരാണ് ആദ്യ ക്ലാസില്‍ പങ്കെടുക്കുന്നത്. കൂടാതെ സമ്മാനമടിച്ച് പണം ലഭിക്കാനുളളവരെയും ആദ്യ ഘട്ടത്തില്‍ പരിഗണിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനാണ് ക്ലാസ് എടുക്കുന്നത്. ഓരോ മാസവും ക്ലാസ് ഉണ്ടാകും. ലൈഫ് ഇന്‍ഷുറന്‍സിന്റെ സാധ്യതകള്‍, നിക്ഷേപ സാധ്യതകള്‍, ധന വിനിയോഗത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചായിരിക്കും ക്ലാസ്.
ALSO READ: 80 ലക്ഷത്തിന്റെ ലോട്ടറിയടിച്ച യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
പെട്ടന്ന് കയ്യിലെത്തുന്ന വലിയ സമ്മാനത്തുക വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ കഴിയാതെ പലരും വലിയ പ്രശ്‌നങ്ങളില്‍ പെടാറുണ്ട്. ഗുണഭോക്താക്കളില്‍ നല്ലൊരു ശതമാനവും സാധാരണക്കാരാണ്. ചിലര്‍ കെണിയില്‍പെട്ട് കടത്തിലാകാറുമുണ്ട്. അതിന് പരിഹാരമായാണ് ക്ലാസ്.