കേരളം
വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വെഞ്ഞാറമൂട് എംസി റോഡിൽ നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ഞായറാഴ്ച രാത്രം 11 ഓടെ എംസി റോഡിൽ വെഞ്ഞാറമൂട് ജംഗ്ഷനു സമീപം ബ്ലോക്ക് ഓഫീസിനു മുന്നിലായിരുന്നു അപകടം.
നെടുമങ്ങാട് നിന്നും പെരുമ്പാവൂരിലേക്ക് തടി കൊണ്ടുപോയി മടങ്ങി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ലോറി കാറിലും ഓട്ടോയിലും ഇടിച്ചശേഷം സമീപത്തെ വീടിന്റെ മതിൽ തകർത്താണ് നിന്നത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കാറിലും ഓട്ടോയിലും ആളുണ്ടായിരുന്നില്ല.