കേരളം
സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനം; കർശന പരിശോധന
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. സംസ്ഥാനത്തുടനീളം ഇന്ന് കർശന പരിശോധനയുണ്ടാകുമെന്നും അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
പുറത്തിറങ്ങുന്നവർ കാരണം വ്യക്തമാക്കുന്ന രേഖകളോ സത്യവാങ്മൂലമോ കയ്യിൽ കരുതണം. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ഹോട്ടലിലും ബേക്കറിയിലും പാഴ്സൽ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറിയും അനുവദിക്കും.
ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. അടിയന്തര സാഹചര്യങ്ങളിൽ വർക്‌ഷോപ്പുകൾ തുറക്കാം. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല.
ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കു വേണ്ടി യാത്ര നടത്താം. മാധ്യമ സ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലൻസ് എന്നിവയ്ക്ക് തടസ്സമില്ല. മാധ്യമ സ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലൻസ് എന്നിവയ്ക്ക് തടസ്സമില്ല. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ.