Connect with us

Covid 19

കടകൾ കൂടുതൽ ദിവസം തുറക്കണം; ലോക് ഡൗൺ ഇളവുകൾക്ക് പൊലീസ് ശുപാർശ

Published

on

Kerala police lockdown 750

സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ഉപകരിക്കുന്നില്ലെന്നു പൊലീസ്. കടകള്‍ കൂടുതല്‍ സമയവും ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നാണു പൊലീസിന്‍റെ ശുപാര്‍ശ. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കണമെന്ന നിര്‍ദേശവും പൊലീസ് സര്‍ക്കാരിനു മുന്നില്‍വച്ചു. ഇതടക്കം ലോക്ഡൗണ്‍ രീതികള്‍ മാറ്റുന്നതിനു വിദഗ്ധ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഇന്നു തീരുമാനമെടുക്കും.

ടിപിആര്‍ അടിസ്ഥാനത്തിൽ നിയന്ത്രണം മാറ്റാനാണു പൊതുനിര്‍ദേശം. പകരം തദ്ദേശസ്ഥാപനത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി ടിപിആര്‍ നിശ്ചയിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് തലത്തിലേക്കു നിയന്ത്രണം ചുരുക്കാനും നിര്‍ദേശമുണ്ട്. നിലവിലെ ടിപിആര്‍ രീതി തുടരുകയാണങ്കില്‍ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ച് അവിടം മാത്രം അടയ്ക്കുന്നതും പരിഗണനയിലുണ്ട്.

എന്നാല്‍ ടിപിആര്‍ 10ന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണു കേന്ദ്രനിര്‍ദേശം. അതിനാല്‍ നിലവിലെ രീതി തന്നെ തുടര്‍ന്ന് ടിപിആര്‍ പത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കുന്നതും പരിഗണനയിലാണ്. വാരാന്ത്യ ലോക്ഡൗണും പിന്‍വലിച്ചേക്കും.

ഓണക്കാലത്ത് വ്യാപാരം സജീവമാകാനായി ഏതാനും ദിവസങ്ങളിലേക്ക് കൂടുതല്‍ ഇളവ് നല്‍കുന്നത് ആലോചനയിലുണ്ടങ്കിലും അത് സുപ്രീംകോടതി നിര്‍ദേശത്തിന് വിരുദ്ധമാകുമെന്നാണ് സര്‍ക്കാരിനു ലഭിച്ച ഉപദേശം. ബലിപെരുന്നാളിനായി പ്രത്യേക ഇളവ് നല്‍കിയതിനെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version