Connect with us

കേരളം

റോഡ് നവീകരിച്ചതോടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ, അപകടങ്ങൾ പതിവ്, നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാർ

Published

on

Screenshot 2024 02 13 150645

മാവേലിക്കര – ഇറവങ്കര ജങ്ഷൻ വലിയ അപകട മേഖലയായി മാറുന്നു. ആറ് മാസത്തിനിടയിൽ ഈ ഭാഗത്തുണ്ടായ അപകടങ്ങളില്‍ പൊലി‌ഞ്ഞ് 3 ജീവനുകളാണ്. നിരവധി പേർക്ക് പരിക്കേറ്റു. റോഡ് നവീകരണം പൂർത്തിയായതോടെയാണ് ജങ്ഷനിൽ  അപകടങ്ങൾ പതിവായത്.

മാവേലിക്കര – പന്തളം റോഡിൽ അപകട സാധ്യത ഏറെയുള്ള ഭാഗമാണ് ഇറവങ്കര. ആറ് റോഡുകൾ ഒത്തുചേരുന്ന മേഖല കൂടിയാണിത്. റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ ചീറിപ്പായുന്നത് അതിവേഗത്തിലാണ്. എന്നാൽ വേണ്ടത്ര സിഗ്നൽ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും ഇല്ല. റോഡ് നിർമ്മാണം തന്നെ അശാസ്ത്രീയമാണെന്നാണ് നാട്ടുകാർ പറയുന്നത്.

മുൻപ് സ്പീഡ് ബ്രേക്കർ ഉണ്ടായിരുന്നുവെങ്കിലും റോഡ് നവീകരണത്തിന്റെ ഭാഗമായി അത് നീക്കം ചെയ്‌തു. ഇതോടെയാണ് വാഹനങ്ങളുടെ മരണപ്പാച്ചിൽ വർധിച്ചത്. ഇരുവശങ്ങളിലും ഉയർന്നു നിൽക്കുന്ന ഓടകൾ കൂടി നിർമിച്ചതോടെ ജങ്ഷനിൽ റോഡിന്റെ വീതി കുറഞ്ഞതായി നാട്ടുകാർ പറയുന്നു. അത്യാവശ്യ ഘട്ടത്തിൽ ഇരുചക്ര വാഹനങ്ങൾക്ക് വാഹനം ഒതുക്കാൻ പറ്റാത്ത അവസ്ഥയാണ്. പല തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version