Connect with us

കേരളം

കൊട്ടിയൂരില്‍ പിടികൂടിയ കടുവയെ ആറളത്ത് തുറന്ന് വിടാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ

Published

on

750px × 375px (71)

കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ ആരോഗ്യപരിശോധനയ്ക്ക്കായി തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിലെത്തിക്കും. ആരോഗ്യവാനാണ് എന്ന് ബോധ്യപ്പെട്ടാൽ ആറളത്ത് തന്നെ തുറന്ന് വിടുമെന്ന് കണ്ണൂർ ഡിഎഫ്ഒ കാർത്തിക് പറഞ്ഞു. നിലവിൽ കടുവ പൂർണ ആരോഗ്യവാനാണ്. ഒന്നുകൂടി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തുടർ നടപടി.

എന്നാൽ കടുവയെ ആറളം വന്യജീവി സങ്കേതത്തിൽ തുറന്നു വിടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കടുവയെ ആറളത്ത് തുറന്ന് വിടാൻ അനുവദിക്കില്ലെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു. നാട്ടുകാർ വാഹനം തടയുകയും പോലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. കടുവയെ എവിടെയാണ് തുറന്നു വിടുന്നതെന്ന് അറിയിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.

പ്രതിഷേധക്കാരെ മാറ്റി കടുവയെ കയറ്റിയ വാഹനം കൊണ്ടുപോയി. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങി കിടന്ന കടുവയെ ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാർ കണ്ടത്. മയക്കുവെടിവെച്ചശേഷമാണ് കടുവയെ കൂട്ടിലാക്കിയത്. കടുവയുടെ കാലിന്റെ ഭാഗമാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version