കേരളം
തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ പട്ടികയിൽ 2,76,56,579 വോട്ടർമാർ; ഏറ്റവും കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്ടിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ ആകെ 2,76,56,579 വോട്ടർമാരെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വോട്ടർ പട്ടികയിൽ 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.
ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്.
വിവിധ ജില്ലകളിലെ വോട്ടർമാർ:
തിരുവനന്തപുരം:സ്ത്രീകൾ- 1507550, പുരുഷൻമാർ-1330503, ട്രാൻസ്ജെൻഡർമാർ-24, ആകെ വോട്ടർമാർ-2838077
കൊല്ലം:സ്ത്രീകൾ-1181236, പുരുഷൻമാർ-1041513, ട്രാൻസ്ജെൻഡർമാർ-21, ആകെ വോട്ടർമാർ-2222770
പത്തനംതിട്ട: സ്ത്രീകൾ-575832, പുരുഷൻമാർ-502712, ട്രാൻസ്ജെൻഡർമാർ-6, ആകെ വോട്ടർമാർ-1078550
ആലപ്പുഴ: സ്ത്രീകൾ-943584, പുരുഷൻമാർ-838984, ട്രാൻസ്ജെൻഡർമാർ-12, ആകെ വോട്ടർമാർ-1782580
കോട്ടയം:സ്ത്രീകൾ-833032, പുരുഷൻമാർ-780551, ട്രാൻസ്ജെൻഡർമാർ-11, ആകെ വോട്ടർമാർ-1613594
ഇടുക്കി: സ്ത്രീകൾ-460007, പുരുഷൻമാർ-444629, ട്രാൻസ്ജെൻഡർമാർ-7, ആകെ വോട്ടർമാർ-904643
എറണാകുളം: സ്ത്രീകൾ-1335044, പുരുഷൻമാർ-1253978, ട്രാൻസ്ജെൻഡർമാർ-42, ആകെ വോട്ടർമാർ-2589064
തൃശ്ശൂർ: സ്ത്രീകൾ-1424160, പുരുഷൻമാർ-1267180, ട്രാൻസ്ജെൻഡർമാർ-24, ആകെ വോട്ടർമാർ-2691364
പാലക്കാട്: സ്ത്രീകൾ-1216473, പുരുഷൻമാർ-1120181, ട്രാൻസ്ജെൻഡർമാർ-28, ആകെ വോട്ടർമാർ-2337282
മലപ്പുറം: സ്ത്രീകൾ-1725455, പുരുഷൻമാർ-1629154, ട്രാൻസ്ജെൻഡർമാർ-49, ആകെ വോട്ടർമാർ-3354658
വയനാട്: സ്ത്രീകൾ-319534, പുരുഷൻമാർ-305913, ട്രാൻസ്ജെൻഡർമാർ-6, ആകെ വോട്ടർമാർ-625453
കോഴിക്കോട്: സ്ത്രീകൾ-1324448, പുരുഷൻമാർ-1208544, ട്രാൻസ്ജെൻഡർമാർ-30, ആകെ വോട്ടർമാർ-2533022
കണ്ണൂർ: സ്ത്രീകൾ-1090781, പുരുഷൻമാർ-946178, ട്രാൻസ്ജെൻഡർമാർ-14, ആകെ വോട്ടർമാർ-2036973
കാസർഗോഡ്: സ്ത്രീകൾ-546532, പുരുഷൻമാർ-502009, ട്രാൻസ്ജെൻഡർമാർ-8, ആകെ വോട്ടർമാർ-1048549
എന്നിങ്ങനെയാണ് കണക്കുകൾ.