കേരളം
മൊബൈല്‍ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പ് ; അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം
മൊബൈല്‍ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നല്കി. എറണാകുളം റേഞ്ച് ഐ ജി ഗോപേഷ് അഗര്‍വാളാണ് സംഘത്തിന് നേതൃത്വം നല്‍കുക.
എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാര്‍, എസ്പി മാരായ സാബു മാത്യു, എം ജെ സോജന്, ഡിവൈഎസ്പിമാരായ പി വിക്രമന്, കെ ആര് ബിജു, പി അനില്‍കുമാര്‍ എന്നിവര്‍ അടങ്ങുന്നതാണ് അന്വേഷണ സംഘം.
മറ്റു സംസ്ഥാനങ്ങളിലെ പോലീസ്, സിബിഐ, ഇന്റര്‍പോള്‍ എന്നിവയുടെ സഹകരണത്തോടെ ആയിരിക്കും അന്വേഷണം. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന.
ഓണ്‍ലൈന്‍ വായ്പാതട്ടിപ്പില്‍, സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ സംഘത്തിന് കൈമാറാന്‍ ഡിജിപി നിര്‍ദേശിച്ചു