കേരളം
സാഹിത്യകാരന്‍ പ്രൊഫ: സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു
എറണാകുളം മഹാരാജാസ് കോളെജ് മുന്‍ അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ: സി ആര്‍ ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. സംവിധായകന്‍ അമല്‍ നീരദിന്‍റെ അച്ഛനായ ഓമനക്കുട്ടന്‍ അദ്ദേഹത്തിന്‍റെ കൊമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.
രണ്ടര പതിറ്റാണ്ടിലേറെ മഹാരാജാസ് കോളെജില്‍ മലയാളം അധ്യാപകനായിരുന്ന അദ്ദേഹം സിനിമയിലെ നിരവധി പ്രശസ്തരെ പഠിപ്പിച്ചിട്ടുണ്ട്. നടന്‍ സലിം കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശിഷ്യരാണ്. ഈ മാസം മൂന്നാം തീയതി കൊച്ചിയില്‍ നടന്ന സി ആര്‍ ഓമനക്കുട്ടന്‍റെ പുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത് മമ്മൂട്ടി ആയിരുന്നു.
ഓമനക്കുട്ടന്‍ മാഷുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള സലിം കുമാറിന്‍റെ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇരുപത്തിയഞ്ചിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ല്‍ കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അർഹനായിരുന്നു.