കേരളം
മദ്യവിൽപ്പന ശാലകളും തുറക്കില്ല; ശനി, ഞായർ ദിവസങ്ങളിൽ അടച്ചിടണമെന്ന് ഉത്തരവ്
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ മദ്യവിൽപ്പന ശാലകളും തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ആശുപത്രികൾ ഒഴികെയുള്ള മുഴുവൻ സ്ഥാപനങ്ങളും നാളെയും മറ്റന്നാളും അടച്ചിടണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു.
ബാറുകളും ബെവ്കോ ഔട്ട്‍ലെറ്റുകളും തുറക്കില്ല.നാളെയും മറ്റന്നാളും വീട്ടിൽ തന്നെ നിൽക്കുന്ന രീതി പൊതുവിൽ അംഗീകരിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെയും മറ്റന്നാളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ശനിയാഴ്ചയിലും ഞായറാഴ്ചയിലും അനുവദിക്കുക. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് രോഗികളാണ്. 24 മണിക്കൂറിനിടെ 28,447 പേര്‍ക്കാണ് രോഗം പിടിപെട്ടത്. കൂടുതല്‍ നിയന്ത്രണം വേണമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ചത്തെ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.