കേരളം
സംഘര്‍ഷ സാദ്ധ്യത; വിഴിഞ്ഞത്ത് മദ്യശാലകളുടെ പ്രവര്‍ത്തനം രണ്ട് ദിവസത്തേക്ക് നിരോധിച്ചു
വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള മദ്യശാലകളും പ്രവര്‍ത്തനം രണ്ട് ദിവസത്തേക്ക് നിരോധിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്താണ് ആഗസ്റ്റ് 21,22 തീയതികളില്‍ മദ്യശാലകള്‍ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത്.
ഇന്നലെ സര്‍ക്കാരും സമരക്കാരുമായി മന്ത്രിതല ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച നടന്നാലും സമരം തുടരാനായിരുന്നു മത്സ്യത്തൊഴിലാളികളും ലത്തീന്‍ അതിരൂപതയും തീരുമാനിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂട്ട് തകര്‍ത്ത് സമരക്കാര്‍ അകത്തുകടന്നു.
പൊലീസ് ബാരിക്കേഡ് മറിച്ചിട്ട സമരക്കാര്‍ പിന്നീട് സര്‍വീസ് റോഡിലൂടെ തുറമുഖ കവാടത്തെത്തി. ഏഴ് ആവശ്യങ്ങളും അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.