കേരളം
തൃശൂരില്‍ ഭിത്തിയിൽ ചാരിയിരുന്ന് മുലയൂട്ടുന്നതിനിടെ മിന്നലേറ്റു; യുവതിയുടെ കേൾവി ശക്തി നഷ്‌ടമായി
തൃശൂരില്‍ മിന്നലേറ്റ് യുവതിക്ക് കേള്‍വി ശക്തി നഷ്മായി. തൃശൂര്‍ കല്‍പറമ്പ് സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യയുടെ (36) ഇടതു ചെവിയുടെ കേള്‍വി ശക്തിയാണ് നഷ്ടമായത്. വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് മിന്നലേറ്റത്. അമ്മയും കുഞ്ഞും തെറിച്ചു വീണു.
ഐശ്വര്യയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. മുടി കരിഞ്ഞു. യുവതിയെ ഇരിങ്ങാലക്കുല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരിക്കില്ല. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്.
അപകടത്തില്‍ വീട്ടിലെ സ്വിച്ച് ബോർഡും ബൾബുകളും പൊട്ടിത്തെറിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ ഇലക്ടിക് ഉപകരണങ്ങൾ കത്തി നശിച്ചു.