കേരളം
ലൈഫ് മിഷന് കേസ്: യുവി ജോസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
കൊച്ചി: ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് സിബിഐ ഓഫീസില്‍ ഹാജരായ ലൈഫ് മിഷന് സിഇഒ യുവി ജോസ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ലൈഫ് മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ബാബുക്കുട്ടന് നായര്‍, അജയകുമാര്‍ എന്നിവരാണ് ജോസിന് പുറമെ സിബിഐ ഓഫീസില്‍ എത്തിയത്. രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട ധാരണാ പത്രം ഉള്‍പ്പെടെ സുപ്രധാന ആറ് രേഖകളാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ സിബിഐ ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂര്‍ നീണ്ടു. ബാബുക്കുട്ടന് നായരും അജയകുമാറും ഓഫീസില്‍ നിന്ന് പുറത്തിറങ്ങി.
ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണ കരാര്‍, പദ്ധതിക്കായി റവന്യു ഭൂമി ലൈഫ് മിഷന് യൂണിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവയാണ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.