കേരളം
‘ഇടതുപക്ഷത്തിന് സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല’
പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് യാക്കോബായ നിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപൊലീത്ത. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മെത്രാപൊലീത്തയുടെ വിമര്‍ശനം.
നീണ്ട സമരങ്ങളുടെ ചരിത്ര പാരമ്പര്യം ഉള്ള ഇടതുപക്ഷത്തിനു സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല… ഡോ. ഗീവര്‍ഗീസ് മെത്രോപൊലീത്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുക, തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യുക, താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം തുടരുകയാണ്. സമരത്തിന് പിന്നില്‍ യുഡിഎഫ് ആണെന്നും, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും നിയമനം നല്‍കാന്‍ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടിരുന്നു.