Uncategorized
തുടർഭരണം നേടി എൽഡിഎഫ് ചരിത്രം സൃഷ്ടിക്കും ; പ്രതികരണവുമായി കോടിയേരി
തുടർഭരണം നേടി എൽഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ദിവസം കഴിയുന്തോറും എൽഡിഎഫിന്റെ ആത്മവിശ്വാസം കൂടുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അന്ന് രാജീവ് ഗാന്ധി കൊല്ലപ്പെട്ട സഹതാപതരംഗം യുഡിഎഫിനെ തുണച്ചു. യുഡിഎഫ് ബിജെപി കൂട്ടുകെട്ടും ഉണ്ടായിരുന്നു. 2011ലും നേരിയ സീറ്റുകൾക്കാണ് ഭരണം പോയത്. അന്ന് 4 സീറ്റുകളിൽ നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. ഒരു പ്രമുഖ ചാനലാണ് തുടർഭരണസാധ്യത ആദ്യം പറഞ്ഞത്. ഇതോടെ യുഡിഎഫും ബിജെപിയും ഒന്നിച്ച് എൽഡിഎഫിനെതിരെ രംഗത്ത് വന്നു.
തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ തോൽവി ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചു. ഗവൺമെന്റിന്റെ വിലയിരുത്തലാകും തദ്ദേശതിരഞ്ഞടുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിന് 42 ശതമാനം വോട്ട് ലഭിച്ചു. പാലാ ഉപതിരഞ്ഞെടുപ്പിലും വിജയം നേടി.എൽഡിഎഫിന്റെ കുത്തക സീറ്റിലെ മൽസരം സർക്കാറിന്റെ വിലയിരുത്തലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശതിരഞ്ഞടുപ്പിൽ 99 അസംബ്ലി മണ്ഡലങ്ങളിൽ എൽഡിഎഫി ന് മുൻതൂക്കമുണ്ട്. എൽഡിഎഫിന്റെ ബഹുജന അടിത്തറ വികസിച്ചു.മുന്നണിയും വികസിച്ചു.എൽജെഡി ,കേരളകോൺഗ്രസ് മാണി എന്നിവയെല്ലാം എൽഡിഎഫിന്റെ കൂടെയാണെന്നും കോടിയേരി പറഞ്ഞു.