Connect with us

കേരളം

ആദ്യത്തെ വിജയങ്ങൾ ഉറപ്പിച്ച് എല്‍ ഡി എഫ്

LabourMinister

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യത്തെ വിജയം എല്‍ ഡി എഫിന്. പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടിപി രാമകൃഷ്ണനും തിരുവമ്പാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫും ഉടുമ്പൻചോലയിൽ എംഎം മണിയും വിജയിച്ചു.വോട്ടെണ്ണല്‍ അവസാനിക്കുമ്ബോള്‍ 5000 ത്തിനു മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി പി ജയിച്ചത്. കഴിഞ്ഞ തവണ 4000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ടി പിക്ക് ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ച്‌ മുന്നേറുകയാണ് എല്‍ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്. ഇടതിന് എല്ലാ പിന്തുണയും നല്‍കി നടന്‍ ബിനീഷ് ബാസ്റ്റിന്‍. സി പി എമ്മിന്റെ കൊടിയും പിടിച്ച്‌ തെരഞ്ഞ്ഞെടുപ്പ് ഫലം കാണുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ചില ഇടങ്ങളില്‍ എല്‍ ഡി എഫിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. തവനൂരി മുന്‍ മന്ത്രി കെ ടി ജലീല്‍ പിന്നില്‍. യു ഡി എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്ബില്‍ 1352 വോട്ടിനു ഇവിടെ മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഫിറോസ് തന്നെയാണിവിടെ മുന്നില്‍. ഒരു സമയത്ത് പോലും ജലീലിന് ഇവിടെ ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. കൊല്ലം ജില്ലയിലെ കുണ്ടറയിലും സമാന അവസ്ഥയാണുള്ളത്. മന്ത്രി ജെ9 മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 88 വോട്ടിന്റെ ലീഡ് ആണ് ഇവിടെ വിഷ്ണുനാഥിനുള്ളത്.

വോട്ടെണ്ണൽ തുടങ്ങി മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ ചിറ്റൂർ മണ്ഡലത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ലീഡ് പതിനായിരം കടന്നു. യു.ഡി.എഫിന്റെ സുമേഷ് അച്യുതനാണ് ഇവിടെ രണ്ടാമത്.
അതിനിടെ, ഉടുമ്പൻചോലയിൽ മന്ത്രി എം.എം. മണി തുടർച്ചയായ രണ്ടാം തവണയും വിജയമുറപ്പിച്ചു. 2016-ൽ വെറും 1109 വോട്ടിനാണ് എംഎം മണി ഉടുമ്പൻചോലയിൽനിന്ന് വിജയിച്ചത്. എന്നാൽ ഇത്തവണ വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടന്നപ്പോൾ തന്നെ എംഎം മണിയുടെ ലീഡ് 17000 കടന്നു. യു.ഡി.എഫിന്റെ ഇ.എം. അഗസ്തിയാണ് ഇവിടെ രണ്ടാമത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം10 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം12 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം12 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം12 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം15 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം16 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം17 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം20 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം20 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version