Connect with us

ദേശീയം

ഹൃദയാഘാതമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്; കെകെയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മുംബൈയില്‍

ബോളിവുഡ് ഗായകനും മലയാളിയുമായ കെകെയുടെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ട്. കൊല്‍ക്കത്ത പൊലീസിന് എസ്എസ്‌കെഎം ആശുപത്രിയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയാഘാതമാണെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികതയൊന്നുമില്ലെന്നും ഇതുവരെ കണ്ടെത്താനായില്ല എന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.

അതിനിടെ കെകെയുടെ സംസ്‌കാരം ഇന്ന് മുംബൈയില്‍ നടക്കും. അന്ത്യകര്‍മങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പങ്കുവച്ചിട്ടുണ്ട്. ഇന്നലെ തന്നെ കെകെയുടെ മൃതദേഹം കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്നിരുന്നു. അന്ധേരിയിലെ പാര്‍ക് പ്ലാസയില്‍ 10.30 മുതല്‍ 12.30 വരെ കെകെയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി വെര്‍സോവ ഹിന്‍ഡി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും.

ചൊവ്വാഴ്ചയാണ് സംഗീത പരിപാടി കഴിഞ്ഞ ഹോട്ടലില്‍ തിരിച്ചെത്തിയ കെക കുഴഞ്ഞു വീഴുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുഖത്തും നെറ്റിയിലും മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. നെറ്റിയിലും അരക്കെട്ടിലും കണ്ടെത്തിയ മുറിവുകള്‍ വീണപ്പോള്‍ സംഭവിച്ചതാകാമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 mins ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം4 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം4 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version