കേരളം
കുതിരാന്‍ രണ്ടാം തുരങ്കം 2022ഓടെ; 70% ജോലികൾ പൂര്‍ത്തിയായി
കുതിരാൻ രണ്ടാം തുരങ്കത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം 70 ശതമാനം പൂർത്തിയായി. 100 തൊഴിലാളികളാണു രാപകല്‍ പ്രവര്‍ത്തിക്കുന്നത്. പുതുവര്‍ഷ സമ്മാനമായി രണ്ടാം തുരങ്കവും തുറക്കും. നിലവിലെ തുരങ്കത്തിനേക്കാള്‍ 2 മീറ്റര്‍ ദൂരം കൂടുതലാണ് രണ്ടാമത്തേതിന്.
തുരങ്കത്തിനുള്ളിലെ മുകൾഭാഗം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്യുകയാണ്.300 മീറ്റര്‍ കൂടി കോണ്‍ക്രീറ്റ് കഴിയാനുണ്ട്. ഇതിനുശേഷം തുരങ്കത്തിനുള്ളിലെ റോഡ് കൂടി കോണ്‍ക്രീറ്റ് ചെയ്യണം. വെളിച്ച സംവിധാനങ്ങളുടെ പണിയും ബാക്കിയാണ്. ഒന്നാം തുരങ്കത്തിലെ പോരായ്മകള്‍ രണ്ടാമത്തേതില്‍ തുടക്കത്തിൽതന്നെ പരിഹരിക്കും.
രണ്ടാം തുരങ്കത്തിലേക്കുള്ള പാലത്തിന്റെ നിർമാണം നേരത്തേ പൂര്‍ത്തിയായി. രണ്ടാം തുരങ്കത്തിലേക്കു പ്രവേശിക്കുന്നതു തൃശൂര്‍ ഭാഗത്ത് നിന്നാകും.അങ്ങനെ വരുമ്പോള്‍, നിലവിലെ ദേശീയപാത മുറിച്ചാണ് റോഡ് വരിക. നിലവിലുള്ള റോഡ് ഉപേക്ഷിക്കും.
ഇതു വനംവകുപ്പ് ഏറ്റെടുക്കും. രണ്ടു തുരങ്കങ്ങളും തുറന്നാല്‍ ഉടനെ ടോള്‍ പിരിവ് തുടങ്ങാനും സാധ്യതയുണ്ട്. പട്ടിക്കാട് മേല്‍പ്പാലത്തിന്റെ പണിയും വേഗത്തില്‍ പുരോഗമിക്കുന്നു. 2022ല്‍ തൃശൂര്‍– പാലക്കാട് റൂട്ടിലെ ദേശീയപാത യാത്ര കൂറേക്കൂടി സുഗമമാകും.