കേരളം
ഓപ്പറേഷൻ ടൈഗർ; വയനാടിനെ വിറപ്പിച്ച ‘വടക്കനാട് കൊമ്പനും വനംവകുപ്പിനൊപ്പം
വയനാട് വാകേരിയിൽ കടുവയ്ക്കായി തെരച്ചിൽ നടത്താൻ കുങ്കിയാനകളെ എത്തിച്ചു. രണ്ടു കൊമ്പന്മാരെയാണ് എത്തേിച്ചിരിക്കുന്നത്. വിക്രമും ഭരതും ആണ് മിഷനിൽ പങ്കാളിയാകുക. വയനാട്ടിൽ ഒരു കാലത്ത് വിലസിയ വടക്കനാട് കൊമ്പൻ ആണ് വനംവകുപ്പിന്റെ വിക്രം ആയി മാറിയത്. 2019ലാണ് വടക്കനാടൻ കൊമ്പനെ പിടികൂടിയിരുന്നത്.
വളരെ ഭീകരത സൃഷ്ടിച്ചിരുന്ന ആനയായിരുന്നു ഇതെന്ന് നാട്ടുകാർ ഓർമിക്കുന്നു. വടക്കനാടൻ കൊമ്പന്റെ മേഖലയായിരുന്നു ഇതെന്നും നാട്ടുകാർ പറയുന്നു. ആനയെ പിടികൂടുന്നതിനായി നിരാഹാരം വരെ നടത്തിയിരുന്നു. പിന്നീട് ആനയെ പിടികൂടി മെരുക്കി കുങ്കിയാനയാക്കി മാറ്റി വിക്രം ആയി മാറുകയായിരുന്നു.കടുവയെ പിടികൂടാൻ സ്ഥലത്ത് നിലവിൽ വിക്രമിനെ മാത്രമാണ് എത്തിച്ചിരിക്കുന്നത് ഉടനെ കല്ലൂർ കൊമ്പനായിരുന്ന ഭരതിനെ കൂടി എത്തിക്കും.
ആർആർടി സംഘത്തിനൊപ്പം തോട്ടം മേഖലയിലും വന മേഖലയിലും കടുവയ്ക്കായി പരിശോധന നടത്താനായാണ് എത്തിക്കുന്നത്. അതേസമയം കടുവയെ തിരിച്ചറിഞ്ഞിരുന്നു. വനവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള ണണഘ 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്.