Connect with us

കേരളം

‘പശുസഖി’മാർ – കുടുംബശ്രീ പരിശീലനം നൽകും; ​ഗുജറാത്ത് മോഡൽ കേരളത്തിലേക്ക്

Published

on

Screenshot 2024 02 15 104415

ഗുജറാത്ത് മാതൃകയില്‍ കുടുംബശ്രീയിലെ പശുസഖിമാര്‍ക്ക് പരിശീലനം നല്‍കാൻ കേരളം. കന്നുകാലി പരിപാലനത്തിന് അടിസ്ഥാനപരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളെയാണ് പശുസഖിമാര്‍ എന്നുവിളിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പശുവളര്‍ത്തല്‍ വ്യാപിപ്പിക്കുന്നതിനും ക്ഷീരോത്പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള ഉന്നതതല പരിശീലനമാണ് മൃഗസംരക്ഷണവകുപ്പ് പശുസഖിമാര്‍ക്ക് നല്‍കുന്നത്.

ഗുജറാത്തിലെ നാഷണല്‍ ഡയറി ഡിവലപ്മെന്റ് ബോര്‍ഡില്‍ നിന്ന് ‘മാസ്റ്റര്‍ ട്രെയിനേഴ്സ്’ പരിശീലനം ലഭിച്ച 40 വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ മൃഗസംരക്ഷണവകുപ്പും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 2000 പശുസഖിമാര്‍ക്ക് പരിശീലനം നല്‍കി പഞ്ചായത്തുതലത്തില്‍ നിയമിക്കും.

റേഷന്‍ കമ്പ്യൂട്ടിങ്ങിലൂടെ കന്നുകാലികളുടെ സമീകൃതാഹാരം സംബന്ധിച്ചുള്ള ബോധവത്കരണം, മൃഗങ്ങളുടെ രോഗപ്രതിരോധകുത്തിവെപ്പ്, കന്നുകാലികളുടെ പ്രസവം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വായ്പകള്‍ എന്നിവ സംബന്ധിച്ചുള്ള ബോധവത്കരണവും സാങ്കേതിക പരിശീലനവും പശുസഖിമാരിലൂടെ കര്‍ഷകര്‍ക്ക് നല്‍കും. ഇ-ഗോപാല ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തി ഓരോ കര്‍ഷകന്റെയും വീട്ടില്‍ ലഭ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിച്ച് പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്നതെങ്ങനെയെന്നതടക്കം പശുസഖിമാരെ പരിശീലിപ്പിക്കും. ഇവരിലൂടെ കര്‍ഷകരിലേക്ക് വളരെവേഗം മൃഗസംരക്ഷണസേവനം ലഭ്യമാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

Also Read:  ഇലക്ടറല്‍ ബോണ്ട് സംവിധാനം ഭരണഘടനാ വിരുദ്ധം - സുപ്രീംകോടതി; കേന്ദ്രത്തിന് തിരിച്ചടി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ebulljet accident .webp ebulljet accident .webp
കേരളം22 mins ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Screenshot 20240629 123339 Opera.jpg Screenshot 20240629 123339 Opera.jpg
കേരളം2 hours ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

20240628 184231.jpg 20240628 184231.jpg
കേരളം20 hours ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

fishing ban3.jpeg fishing ban3.jpeg
കേരളം20 hours ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

20240628 145607.jpg 20240628 145607.jpg
കേരളം24 hours ago

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍

20240628 133404.jpg 20240628 133404.jpg
കേരളം1 day ago

സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ

idukki bus accident.jpg idukki bus accident.jpg
കേരളം1 day ago

സ്‌കൂള്‍ ബസും KSRTC യും കൂട്ടിയിടിച്ചു; എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മഞ്ഞക്കൊന്ന .jpeg മഞ്ഞക്കൊന്ന .jpeg
കേരളം2 days ago

കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും

20240627 181513.jpg 20240627 181513.jpg
കേരളം2 days ago

ഹണിട്രാപ്പ് കേസ്; ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു

20240627 121013.jpg 20240627 121013.jpg
കേരളം2 days ago

‘ടിപി കേസ് ശിക്ഷാ ഇളവ്’: മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വിനോദം

പ്രവാസി വാർത്തകൾ