കേരളം
കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്സിൻ നൽകും
കെഎസ്ആർടിസി ജീവനക്കാരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകുവാൻ സർക്കാർ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 18-44 വയസിന് മധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ തന്നെ വാക്സിൻ ലഭ്യമാക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.
യൂണിറ്റ് അടിസ്ഥാനത്തിലാണ് വാക്സിൻ കുത്തിവയ്ക്കുന്നത്. യൂണിറ്റുകളിലും, ചീഫ് ഓഫീസുകളിലും ഒരു നോഡൽ അസിസ്റ്റനെ ഇതിനായി ചുമതലപ്പെടുത്തും. നോഡൽ അസിസ്റ്റന്റുമാർ വാക്സിൻ ലഭ്യമാകുന്ന സർക്കാർ പോർട്ടലിൽ ജീവനക്കാരുടെ വിവരങ്ങൾ അപ്പ്ഡേറ്റ് ചെയ്യും. കൊവിഡ് പോസിറ്റീവ് ആയ ജീവനക്കാർക്ക് നെഗറ്റീവ് ആയി ആറ് ആഴ്ചകൾക്ക് ശേഷമേ വാക്സിൻ നൽകുകയുള്ളൂ.
മേയ് 20 മുതൽ ഇതിന് വേണ്ടിയുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്ന മുൻഗണന ക്രമത്തിലാകും വാക്സിൻ ലഭ്യമാക്കുക.