Connect with us

Covid 19

കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ്; ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 102 ആയി

Published

on

test 2.1.549978 1

കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ ഒമാനില്‍ നിന്നും രണ്ട് പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ ഒഡിഷയില്‍ നിന്നും വന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1,2. ചേവരമ്പലം സ്വദേശിനികളായ രണ്ടു പേര്‍ (24 വയസ്, 67 വയസ്)- ജൂണ്‍ 10 ന് മുംബൈയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം എത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് 14 ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു.

3. താമരശേരി സ്വദേശി (22)- ജൂണ്‍ 11 ന് ഒമാനില്‍ നിന്നു കണ്ണൂരിലെത്തി. കാര്‍ മാര്‍ഗം താമരശേരിയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 14 ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു.

4. ലോറി ഡ്രൈവറായ ഫറോക്ക് സ്വദേശി (30)- മെയ് 30 ന് ഒഡിഷയില്‍ നിന്നും കോഴിക്കോട് എത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് എഫ്എല്‍ടിസിയിലേക്ക് മാറ്റി.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 167 ഉം രോഗമുക്തി നേടിയവര്‍ 64 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 102 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇവരില്‍ 26 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 69 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലും, 3 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ നാല് കണ്ണൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.


സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version