കേരളം
18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിന് രജിസ്ട്രേഷന്‍ ശനിയാഴ്ച മുതൽ
18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിന് രജിസ്ട്രേഷന്‍ ശനിയാഴ്ച മുതൽ ആരംഭിക്കും. മെയ് ഒന്ന് മുതലാണ് വാക്സിന് വിതരണം തുടങ്ങുക. കോവിന്‍ പോര്‍ട്ടലിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സി.ഇ.ഒ ആര്‍.എസ് ശര്‍മ്മ പറഞ്ഞു.
രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്ബുണ്ടായിരുന്ന നടപടിക്രമം തന്നെയാണുള്ളതെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ വാക്സിനെടുക്കുന്നതിനായി വാക്സിന് വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ചില കേന്ദ്രങ്ങളില്‍ റഷ്യയുടെ സ്ഫുട്നിക് വാക്സിനും ലഭിക്കും.
സ്വകാര്യ സ്ഥാപനങ്ങളോട് കോവിന്‍ പോര്‍ട്ടലില്‍ വാക്സിന് ടൈം ടേബിള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കോവിന്‍ പോര്‍ട്ടലില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം എന്ന പോര്‍ട്ടലിലേക്ക് ലോഗ് ഓണ്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈലിലേക്ക് എസ്.എം.എസായി വരുന്ന ഒ.ടി.പി നല്‍കി വെരിഫൈ ബട്ടണ്‍ അമര്‍ത്തുക.ഒ.ടി.പി കൃത്യമാണെങ്കില്‍ രജിസ്ട്രേഷന്‍ ഓഫ് വാക്സിനേഷന് പേജിലേക്ക് പോകും.
പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ബട്ടണ്‍ അമര്‍ത്തുക. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ അക്കൗണ്ട് ഡീറ്റൈല്‍സ് പേജിലേക്ക് എത്തും. അക്കൗണ്ട് ഡീറ്റൈല്‍സ് പേജില്‍ വാക്സിനുള്ള അപ്പോയിന്‍മെന്‍റ് എടുക്കാം. ഒരു മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് മൂന്ന് പേരുടെ വരെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും പോര്‍ട്ടലിലുണ്ട്.
രജിസ്റ്റർ ചെയ്യാനായി ഈ ലിങ്ക് ഓപ്പൺ ചെയ്യുക