ആരോഗ്യം
ആരോഗ്യപ്രവര്‍ത്തകയടക്കം 91 പേര്‍ക്കു കോവിഡ്
തിരുവനന്തപുരം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകയടക്കം സംസ്‌ഥാനത്ത് ഇന്നലെ 91 പേര്‍ക്കു കോവിഡ്-19 സ്‌ഥിരീകരിച്ചു.
പാലക്കാട് 14, ആലപ്പുഴ 11, തിരുവനന്തപുരം 10, കോട്ടയം എട്ട്, പത്തനംതിട്ട, കോഴിക്കോട് ഏഴു വീതം, തൃശൂര്‍, മലപ്പുറം, വയനാട് ആറു വീതം, കൊല്ലം, കണ്ണൂര്‍ അഞ്ചു വീതം, എറണാകുളം നാല്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണു പുതിയ രോഗബാധിതരുടെ കണക്ക്. ചികിത്സയിലിരുന്ന 34 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവായി. രോഗം സ്‌ഥിരീകരിച്ച് നിലവില്‍ ചികിത്സയിലുള്ളത് 1,231 പേരാണ്. 848 പേര്‍ രോഗമുക്‌തരായി.
ഇന്നലെ രോഗം സ്‌ഥിരീകരിച്ചവരില്‍ 53 പേര്‍ മറ്റു രാജ്യങ്ങളില്‍നിന്നും (യു.എ.ഇ. 30, കുവൈത്ത് 10, താജിക്കിസ്‌ഥാന്‍ നാല്, നൈജീരിയ നാല്, റഷ്യ മൂന്ന്, സൗദി അറേബ്യ രണ്ട്) 27 പേര്‍ മറ്റു സംസ്‌ഥാനങ്ങളില്‍നിന്നും (മഹാരാഷ്‌ട്ര 14, തമിഴ്‌നാട് അഞ്ച്, ഡല്‍ഹി അഞ്ച്, കര്‍ണാടക രണ്ട്, ആന്ധ്രാപ്രദേശ് ഒന്ന്) വന്നതാണ്. ആരോഗ്യപ്രവര്‍ത്തകയ്‌ക്കു പുറമേ 10 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്.
ഇന്നലെ പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ; തൃശൂര്‍ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്‍, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ഹോട്ട് സ്‌പോട്ടുകള്‍ 158.