ആരോഗ്യം
കോവിഡ് 19: കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു
കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരണമടഞ്ഞു. എറണാകുളം വൈപ്പിന്‍ സ്വദേശി പാട്രിക് ഡിസൂസ (59) ആണു ഇന്ന് രാവിലെ മരണമടഞ്ഞത്.
കോവിഡ് ബാധയെ തുടര്‍ന്ന് രണ്ടാഴ്ചയായി മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം.അല്‍ ഹാജരി കമ്പനിയിലെ ജീവനക്കാരനാണ്.ഭാര്യ സെ്റ്റല്ല കുവൈത്തിലാണ്. സാല്‍മിയയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 2 മക്കള്‍ നാട്ടിലാണ്.മൃതദേഹം കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം കുവൈറ്റിില് സംസ്കരിക്കും.