കേരളം
കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനം ഒഴിഞ്ഞു.
ചികിത്സയുടെ ആവശ്യത്തിന് അവധി വേണമെന്ന് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചു.
ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.
ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവനാണ് പകരം ചുമതല. അതേസമയം, അവധി എത്ര കാലത്തേക്കാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.