കേരളം
കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍; രാവിലെ 8 മണി മുതല്‍ രാത്രി 8 വരെ
കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം. പൊതുഗതാഗതം പുനരാരംഭിച്ചതിന് പിന്നാലെ സര്‍വീസ് ആരംഭിക്കാന്‍ മെട്രോ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടയിരുന്നു.
ഒരുമാസംമുമ്പ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് നിര്‍ത്തിയത് കോവിഡ് കാലത്തിനുമുമ്പ് മെട്രോയില്‍ പ്രതിദിനം ശരാശരി 65,000 യാത്രക്കാരുണ്ടായിരുന്നു. ലോക്ക്ഡൗണിനുശേഷം അത് 35,000 ആയി ചുരുങ്ങി. മെട്രോ സര്‍വീസ് നിലച്ചതോടെ ഫീഡര്‍ സര്‍വീസുകളും നിലച്ചിരുന്നു. സ്‌റ്റേഷനുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
എല്ലാ സ്റ്റേഷനുകളിലും യാത്രക്കാരുടെ താപനില പരിശോധിക്കും. ടിക്കറ്റ് കൗണ്ടറുകളിലും സ്റ്റേഷനിലും ട്രെയിനിലും സാമൂഹിക അകലം ഉറപ്പ് വരുത്തും. ഓരോ യാത്രക്ക് ശേഷവും ട്രെയിന്‍ ശുചീകരിക്കും. ട്രെയിനുകളുടെ താപനില 26 ഡിഗ്രിയായി നിലനിര്‍ത്തുമെന്നും കൊച്ചി മെട്രോ അറിയിച്ചു.
ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കുമ്പോള്‍ കര്‍ശനജാഗ്രത വേണമെന്ന് കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജില്ലാ – വാര്‍ഡ് തലങ്ങളില്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നല്‍കിയ നിര്‍ദേശത്തിലുണ്ട്. അതിനിടെ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ 31 വരെ നീട്ടി.