കേരളം
കൊച്ചി മെട്രോ സര്‍വീസ് നീട്ടി ; ഇനി അവസാന ട്രെയിന്‍ രാത്രി 10 ന്
കൊച്ചി മെട്രോയുടെ സര്‍വീസ് രാത്രി 10 മണി വരെ നീട്ടി. നേരത്തെ ഒമ്പതു മണിക്ക് സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇതാണ് 10 മണി വരെ നീട്ടിയത്. യാത്രക്കാരുടെ വര്‍ദ്ധനവും യാത്രക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് തീരുമാനമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
രാത്രി ഒമ്പതു മണിക്കും 10 മണിക്കും ഇടയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ 20 മിനിറ്റ് ആയിരിക്കും. കഴിഞ്ഞ 19 മാസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ എണ്ണമായ 34,712 കഴിഞ്ഞ് 11 ന് രേഖപ്പെടുത്തി.
കോവിഡ് രൂക്ഷമായതിനെ തുടർന്ന് നിർത്തിവച്ച കൊച്ചി മെട്രോ സർവീസ് 2021 ജൂലൈ ആണ് പുനരാരംഭിച്ചത്.
ലോക്ഡൗൺ മൂലം ഒന്നരമാസ കാലമായി സർവീസ് നിർത്തി വെക്കുകയായിരുന്നു. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയായിരുന്നു നേരത്തെ സർവീസ് ഉണ്ടായിരുന്നത്. ലോക്ഡൗൺ മൂലം ഒന്നരമാസ കാലമായി സർവീസ് നിർത്തി വെക്കുകയായിരുന്നു. സേവന സമയം നീട്ടിയെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും സർവീസ് നടത്തുക.