കേരളം
കോഴ ആരോപണം: കെ.എം.ഷാജിയെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും
പ്ലസ്ടു കോഴ ആരോപണത്തില്‍ മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ എന്‍ഫോഴ്സമെന്റ് ഇന്നും ചോദ്യം ചെയ്യും.
കോഴിക്കോട് കല്ലായിലെ ഇ.ഡി ഓഫിസില്‍വച്ചാണ് ചോദ്യം ചെയ്യല്‍.
ഇന്നലെ 14 മണിക്കൂറോളമാണ് കെ.എം ഷാജിയെ ഇ.ഡി ചോദ്യം ചെയ്തത്.
ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയെന്നായിരുന്നു കെ.എം ഷാജിയുടെ മറുപടി.
തനിക്കെതിരായ വിജിലന്‍സ് കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതികരിച്ച ഷാജി എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും വ്യക്തമാക്കി.
വേങ്ങരയിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഇന്ന് ഹാജരാക്കാന്‍ ഇ.ഡി കെഎം ഷാജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.