കേരളം
കെപിഎസി ലളിതയുടെ സംസ്കാരം വൈകുന്നേരം അഞ്ചിന്
അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയ്ക്ക് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
മലയാള സിനിമയുടെ നടന വിസ്മയത്തെ അവസാനമായി ഒരു നോക്കു കാണാനായി നിരവധി പേരാണ് പൊതു ദര്‍ശന വേദിയിലേക്ക് എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
അഞ്ചരപ്പതിറ്റാണ്ടുകാലം മലയാളചലച്ചിത്ര രംഗത്ത് സജീവസാന്നിധ്യമായ കെപിഎസി ലളിതയുടെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു.