കേരളം
1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഇന്ന് മുതൽ ഓൺലൈനിൽ
സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഇന്ന് മുതൽ വീണ്ടും ഓൺലൈനിൽ. കൊവിഡ് സാഹചര്യം കണക്കിലെടുത്തുള്ള തീരുമാനങ്ങളുടെ സാഹചര്യത്തിലാണ് ക്ലാസുകൾ വീണ്ടും ഓൺലൈനിലാകുന്നത്. അതേസമയം 10, 11, 12 ക്ലാസുകൾ ഓഫ് ലൈനായി തുടരാനാണ് സർക്കാർ തീരുമാനം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. ഒന്നുമുതല്‍ ഒൻപതുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക് ജനുവരി 21 മുതല്‍ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്. ഈ കാലയളവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കണമെന്നും രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് മാര്‍ഗരേഖ പറയുന്നത്.
കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ തുടരും. പുതുക്കിയ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ആരോഗ്യവകുച്ച് അധികൃതരെ അറിയിച്ച് രണ്ടാഴ്ച വരെ അടച്ചിടണം. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ അധ്യാപകർ സ്കൂളിൽ തന്നെ ഉണ്ടാകണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അധ്യയനവർഷത്തിന്‍റെ അവസാനഘട്ടമായതിനാൽ ഇത് പ്രധാനമാണെന്നും സർക്കാർ വ്യക്തമാക്കി.
സ്‌കൂള്‍തല എസ്ആര്‍ജികള്‍ ഫലപ്രദമായി ചേരേണ്ടതാണ്. കൂട്ടികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നല്‍കണം. കൂട്ടികളിലൂണ്ടാകുന്ന പഠനപുരോഗതി സ്റ്റുഡന്‍റ് പ്രൊഫൈലില്‍ നിരന്തരം രേഖപ്പെടുത്തുകയും വേണം. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ക്ലാസ്സുകള്‍ കാണുന്നതിനാവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രധാനാധ്യാപകന്‍റെ നേതൃത്വത്തില്‍ ഓരോ സ്‌കൂളും ഉറപ്പുവരുത്തണം.