Connect with us

കേരളം

2020ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

2020ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്ബടം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും. ഇവര്‍ക്ക് അമ്ബതിനായിരം രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. അക്കാദമി പ്രസിഡന്‍റ് വൈശാഖനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരങ്ങള്‍ ആറ് പേര്‍ക്ക് ലഭിച്ചു. കെ.കെ കൊച്ച്‌, മമ്ബുഴ കുമാരന്‍, കെ.ആര്‍ മല്ലിക, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ചവറ കെ.എസ് പിള്ള, എം.എ റഹ്‍മാന്‍ എന്നിവരാണ് ജേതാക്കള്‍. ഇവര്‍ക്ക് മുപ്പതിനായിരം രൂപയും രണ്ട് പവന്‍റെ സ്വര്‍ണ്ണപതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവും ലഭിക്കും.

അടയാള പ്രേതം എന്ന കൃതിയിലൂടെ നോവല്‍ വിഭാഗത്തില്‍ പി.എഫ് മാത്യൂസും, ഹാസ്യസാഹിത്യ വിഭാഗത്തില്‍ ഇരിങ്ങാലക്കുടക്ക് ചുറ്റും എന്ന കൃതിയിലൂടെ ഇന്നസെന്‍റും പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ചെറുകഥാവിഭാഗത്തില്‍ വാങ്കിലൂടെ ഉണ്ണി ആര്‍ അവാര്‍ഡ് നേടി.

കവിത-ഒ.പി സുരേഷ്(താജ്മഹല്‍), ജീവചരിത്രം/ആത്മകഥ-കെ.രഘുനാഥന്‍(മുക്തകണ്ഠം വി.കെ.എന്‍), യാത്രാവിവരണം-വിധു വിന്‍സെന്‍റ്(ദൈവം ഒളിവില്‍ പോയ നാളുകള്‍), ബാലസാഹിത്യം-പ്രിയ എ.എസ്(പെരുമഴയത്തെ കുഞ്ഞിതളുകള്‍), നാടകം-ശ്രീജിത്ത് പൊയില്‍ക്കാവ്(ദ്വയം).

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം3 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം3 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

കേരളം6 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version