Connect with us

കേരളം

വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ ശനിയാഴ്ച വരെ ശക്തമായ മഴ, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വടക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കന്‍ കേരളത്തില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിന് പുറമേ എറണാകുളത്തും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇതിന് പുറമേ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

ഭരണഘടനയെന്താണെന്നു ജനങ്ങൾക്കു മനസിലാക്കിക്കൊടുക്കണം; മുഖ്യമന്ത്രി

കേരളം22 hours ago

ഡ്രൈവിംഗ് ടെസ്റ്റിൽ വിട്ടുവീഴ്ചയില്ല, KSRTC യുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തലസ്ഥാനത്ത് തുടങ്ങുമെന്ന് മന്ത്രി

കേരളം22 hours ago

മോശം കാലാവസ്ഥ: പത്തിലധികം ട്രെയിനുകൾ വൈകിയോടുന്നു

കേരളം2 days ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം2 days ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം2 days ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം2 days ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം3 days ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം3 days ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം3 days ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version