കേരളം
മന്ത്രിമാരും ഓഫിസും എവിടെയാണെന്ന് അറിയാം
കേരളം നൽകിയ ചരിത്രവിജയത്തിൻ്റെ ബലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
നോര്‍ത്ത് ബ്ലോക്ക്, നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, സൗത്ത് സാന്‍വിച്ച് ബ്ലോക്ക്, അനക്സ് ഒന്ന്, രണ്ട് എന്നിവിടങ്ങളിലായാണ് പുതിയ മന്ത്രി ഓഫിസുകള്‍. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫിസുള്ള നോര്‍ത്ത് ബ്ലോക്കിലാണ് കെ.രാജന്, റോഷി അഗസ്റ്റിന്, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ ഓഫിസുകള്‍. സെക്രട്ടറിയേറ്റ് ഹൌസ് കീപ്പിങ് വിഭാഗമാണ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുതിയ മന്ത്രിമാര്‍ക്കുള്ള ഓഫിസുകള്‍ ഒരുക്കിയിരിക്കുന്നത്.
മന്ത്രിമാരും ഓഫിസും എവിടെയാണെന്ന് അറിയാം…
- മുഖ്യമന്ത്രി പിണറായി വിജയൻ – നോർത്ത് ബ്ലോക്ക്, മൂന്നാം നില.
- കെ.രാജൻ – നോർത്ത് ബ്ലോക്ക്, രണ്ടാം നില.
- കെ.കൃഷ്ണൻകുട്ടി – നോർത്ത് സാൻവിച്ച് ബ്ലോക്ക്, രണ്ടാം നില.
- എ.കെ.ശശീന്ദ്രൻ – മെയിൻ ബ്ലോക്ക്, ആദ്യനില.
- ആന്റണി രാജു – സൗത്ത് ബ്ലോക്ക്, മൂന്നാം നില.
- കെ.രാധാകൃഷ്ണൻ – നോർത്ത് ബ്ലോക്ക്, ആദ്യനില.
- മുഹമ്മദ് റിയാസ് – അനക്സ് 2, ആറാം നില.
- റോഷി അഗസ്റ്റിൻ – നോർത്ത് ബ്ലോക്ക്, ആദ്യനില.
- വീണാ ജോർജ് – അനക്സ് 2, ഏഴാംനില.
- വി.അബ്ദുറഹ്മാൻ – സൗത്ത് സാൻവിച്ച് ബ്ലോക്ക്, മൂന്നാം നില.
- വി.എൻ.വാസവൻ – മെയിൻ ബ്ലോക്ക്, ആദ്യനില.
- പി.പ്രസാദ് – അനക്സ് 2, ആദ്യനില.
- കെ.എൻ.ബാലഗോപാൽ – നോർത്ത് ബ്ലോക്ക്, രണ്ടാം നില.
- ജി.ആർ.അനിൽ – സൗത്ത് ബ്ലോക്ക്, രണ്ടാം നില.
- വി.ശിവന്‍കുട്ടി – അനക്സ് 2, രണ്ടാം നില.
- എം.വി.ഗോവിന്ദൻ – അനക്സ് 1, അഞ്ചാം നില.
- പി.രാജീവ് – നോർത്ത് സാൻവിച്ച് ബ്ലോക്ക്, മൂന്നാം നില.
- ആർ.ബിന്ദു – അനക്സ്2, മൂന്നാം നില.
- ജെ.ചിഞ്ചുറാണി – അനക്സ് 2, അഞ്ചാം നില.
- സജി ചെറിയാൻ – അനക്സ് 1, നാലാം നില.
- അഹമ്മദ് ദേവർകോവിൽ – അനക്സ്1, ആറാം നില.
അതോടൊപ്പം മന്ത്രിമാര്‍ക്കുള്ള കാറും ഓഫിസും റെഡിയായി. 19 ഇന്നോവ ക്രിസ്റ്റയും രണ്ടു ഇന്നോവയുമാണ് പുതിയ മന്ത്രിമാര്‍ക്കായി ഒരുങ്ങുന്നത്. എല്ലാവര്ക്കും ഇന്നോവ ക്രിസ്റ്റ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കും. രണ്ടു പേര്‍ക്ക് പഴയ മോഡലും. പുതിയ ക്രിസ്റ്റ വരുന്ന മുറയ്ക്ക് അത് മാറ്റി നല്‍കും.
കഴിഞ്ഞ തവണ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെയുള്ള മൂന്നു മന്ത്രിമാര്‍ കൊരോള ആള്‍ട്ടിസ് കാര്‍ ഉപയോഗിച്ചിരുന്നു. ഇവ ഇനി ടൂറിസം വകുപ്പിന്റെ ആവശ്യങ്ങള്‍ക്കാകും ഉപയോഗിക്കുക. കഴിഞ്ഞ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങള്‍ 17–ാം തീയതിയോടെ തന്നെ തിരിച്ചേല്‍പ്പിച്ചിരുന്നു.