കേരളം
ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മൂകസാക്ഷിയായി നോക്കിയിരിക്കില്ല; മുന്നറിയിപ്പ് നൽകി ഹൈക്കോടതി
ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരില്‍ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
കോട്ടയം തിരുവാര്‍പ്പ് പള്ളിക്കേസ് വിധിന്യായത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം. തിരുവാര്‍പ്പ് പളളി ആറാഴ്ചയ്ക്കകം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സുരക്ഷയൊരുക്കണമെന്ന് കീഴ്‌ക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം.
ക്രമസമാധാന പ്രശ്‌നമാണ് ഉത്തരവ് നടപ്പാക്കാത്ത കാരണമായി പോലീസ് പറയുന്നത്. ഇത് കോടതി അംഗീകരിക്കാന്‍ പോയാല്‍ അത് നീതിന്യായ വ്യവസ്ഥയിലെ തന്നെ കറുത്തദിനമായിരിക്കുമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പോലീസിന്റേയും ജില്ല ഭരണകൂടത്തിന്റേയും സൗകര്യം പോലെ കോള്‍ഡ് സ്‌റ്റോറേജില്‍ വെയ്ക്കാനുള്ളതല്ല കോടതി ഉത്തരവെന്നും കോടതി ചൂണ്ടിക്കാട്ടി.