കേരളം
കോവിഡ് വ്യാപനം രൂക്ഷം: ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി
സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതിയിലെയും വിവിധ കീഴ്കോടതികളിലെയും ട്രൈബ്യൂണലുകളിലെയും ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി.
ഫെബ്രുവരി 21 വരെയാണ് ഉത്തരവുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഫുൾബെഞ്ചാണ് ഉത്തരവ് നൽകിയത്.
കോടതികൾ ഓൺലൈൻ സിറ്റിങ്ങിലേക്ക് മാറിയത് കണക്കിലെടുത്താണ് ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ കക്ഷികൾക്കും അഭിഭാഷകർക്കും കോടതിയിൽ ഹാജരാകാനും ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടിവാങ്ങാനും ബുദ്ധിമുട്ടുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. ഈ വിഷയം ഫുൾബെഞ്ച് ഫെബ്രുവരി 18ന് വീണ്ടും പരിഗണിക്കും.