കേരളം
നടി കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു
കരൾ രോഗബാധിതായി ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര നടിയും കേരള സംഗീത- നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ലളിത.
അതേസമയം, ചികിത്സയില്‍ കഴിയുന്ന കെപിഎസി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നടിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും സിദ്ധാർഥ് നന്ദി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിദ്ധാർഥ് ഭരതൻ അമ്മയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്ന് അറിയിച്ചത്.
”അമ്മ സുഖമായിരിക്കുന്നു, സുഖം പ്രാപിച്ചുവരുന്നു. പേടിക്കേണ്ട കാര്യമില്ല. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി”- സിദ്ധാർഥ് ഫേസ്ബുക്കില്‍ കുറിച്ചു. മൂന്നാഴ്ചക്ക് മുന്‍പാണ് നടിയെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.