കേരളം
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 46,200ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. 80 രൂപ വര്‍ധിച്ച് പവന് വില ബുധനാഴ്ചത്തെ നിരക്കില്‍ എത്തി. 46,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. പത്തുരൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 5780 രൂപയായി.
രണ്ടിന് 47,000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. തുടര്‍ന്ന് വില താഴുന്നതാണ് ദൃശ്യമായത്. 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.
തുടര്‍ന്ന് രണ്ടുദിവസം വില കൂടി 21 മുതല്‍ അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് ഉണ്ടായി. എന്നാല്‍ ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.