കേരളം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 44,000 രൂപ
സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം കാഴ്ച വെച്ച സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 44000 രൂപയായി. ഗ്രാമിന് 15 രൂപയാണ് താഴ്ന്നത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞമാസം 21 മുതല്‍ തിങ്കളാഴ്ച വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില.
രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് ഇന്നലെ മുതലാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്.