കേരളം
കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഒരു പവന് 80 രൂപയും, ഒരു ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 37,000 രൂപയും, ഒരു ഗ്രാമിന് 4665 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിൽ ഒക്ടോബർ 15, ശനിയാഴ്ച രാവിലെ സ്വർണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. ഒരു പവന് 440 രൂപയും, ഒരു ഗ്രാമിന് 55 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.
ഒരു പവൻ സ്വർണ്ണത്തിന് 36,960 രൂപയും, ഒരു ഗ്രാമിന് 4620 രൂപയുമായിരുന്നു നിരക്ക്. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. എന്നാൽ അന്നു തന്നെ ഉച്ചയ്ക്കു ശേഷം വില വർധിച്ചു. ഒരു പവന് 200 രൂപയും, ഒരു ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. ഒരു പവന് 37,160 രൂപയും, ഒരു ഗ്രാമിന് 4645 രൂപയുമായിരുന്നു നിരക്ക്. കേരളത്തിൽ ഒക്ടോബർ 9 ന് ഒരു പവൻ സ്വർണ്ണത്തിന് 38,280 രൂപയും, ഒരു ഗ്രാമിന് 4785 രൂപയുമായിരുന്നു വില. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ നിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ 1, 2 തിയ്യതികളിലാണ്. ഒരു പവന് 37,200 രൂപയും, ഒരു ഗ്രാമിന് 4650 രൂപയുമായിരുന്നു അന്ന് വിലനിലവാരം.
സെപ്തംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത് സെപ്റ്റംബര്‍ 16, സെപ്റ്റംബര്‍ 21, 27 ,28 ദിവസങ്ങളില്‍ ആയിരുന്നു. ഈ ദിവസങ്ങളിൽ എല്ലാം പവന് 36,640 രൂപയും, ഗ്രാമിന് 4580 രൂപ എന്ന നിരക്കിലായിരുന്നു വിലനിലവാരം. സെപ്തംബർ മാസത്തെ ഏറ്റവും ഉയർന്ന വില സെപ്തംബർ 6 ന് രേഖപ്പെടുത്തിയ തുകയാണ്. അന്ന് പവന് 37,520 രൂപയും ഗ്രാമിന് 4690 രൂപ എന്ന നിരക്കും രേഖപ്പെടുത്തിയിരുന്നു.
ആഗസ്റ്റിൽ കേരളത്തിലെ ഉയർന്ന സ്വർണ്ണവില രേഖപ്പെടുത്തിയത് ആഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിലായിരുന്നു. പവന് 38,520 രൂപയും, ഗ്രാമിന് 4815 രൂപയുമായിരുന്നു നിരക്ക്. ആഗസ്റ്റ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് 23, 31 തിയ്യതികളിലായിരുന്നു. ഈ രണ്ടു ദിവസങ്ങളിലും ഒരു പവന് 37,600 രൂപയും, ഒരു ഗ്രാമിന് 4700 രൂപയുമായിരുന്നു നിരക്ക്. ആഗോളതലത്തിൽ ഇടിവിലാണ് സ്വർണ്ണവ്യാപാരം നടക്കുന്നത്.ഈ ലേഖനം തയ്യാറാക്കുമ്പോൾ, കഴിഞ്ഞ വ്യാപാര ദിവസം ക്ലേോസ് ചെയ്തതിനേക്കാൾ 5.64 ഡോളർ താഴ്ന്ന്, 1,621.22 ഡോളർ എന്നതാണ് നിലവാരം.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഏതാനും നാളുകൾക്ക് മുമ്പ് കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാണ്. രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്.
വെള്ളി വില: സംസ്ഥാനത്ത് ഇന്നലെ ക്ലോസ് ചെയ്ത വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് വെള്ളിവിലയിൽ വർധന. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 61.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 492 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 615 രൂപയും, ഒരു കിലോഗ്രാമിന് 61,500 രൂപയുമാണ് ഇന്നത്തെ നിരക്ക്.