കേരളം
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് വില 42000 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 42000 രൂപയായി. പത്തുരൂപ കുറഞ്ഞ് 5250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 42,880 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. നാലിന് 41,920 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. തുടര്‍ന്ന് വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.