കേരളം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000ന് മുകളില്‍, പവന് വര്‍ധിച്ചത് 240 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000ന് മുകളില്‍. പവന് 240 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും 46,000ന് മുകളില്‍ എത്തിയത്. 46,160 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 5770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ സ്വര്‍ണവില 46,000ല്‍ താഴെ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വില ഉയര്‍ന്നത്. രണ്ടാഴ്ചയായി സ്വര്‍ണവിലയില്‍ ഇടിവാണ് ദൃശ്യമാകുന്നത്. രണ്ടിന് സ്വര്‍ണവില 47000ല്‍ എത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയിലധികം താഴ്ന്ന ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.