കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് | Gold Price Today
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സംസ്ഥാനത്തെ സ്വർണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞ് 5,545 രൂപയായി. ഇന്നത്തെ വ്യാപാരത്തിനായി നിശ്ചയിക്കപ്പെട്ട നിരക്ക്, ഒരു പവൻ സ്വർണത്തിന് 44,360 രൂപയാണ്.
മേയ് മാസക്കാലയളവിനിടെ സംസ്ഥാനത്ത്, സ്വർണ വിലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. മേയ് 27 മുതലാണ് സംസ്ഥാനത്തെ സ്വർണ വില, ഒരു പവന് 44,440 രൂപ നിലവാരത്തിലേക്ക് താഴ്ന്നത്.
അതേസമയം മേയ് 5-നായിരുന്നു, ഈ മാസത്തിനിടയിലെ ഏറ്റവും കൂടിയ സ്വർണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. അന്നു 45,760 രൂപ നിരക്കിലായിരുന്നു ഒരു പവന്റെ സ്വർണവില നിന്നിരുന്നത്. തുടർന്നിങ്ങോട്ട്, സ്വർണ വിലയിൽ തിരുത്തൽ നേരിട്ടു.
രാജ്യാന്തര വിപണിയിൽ സ്വർണവില തിരുത്തൽ നേരിടുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു, ആഭ്യന്തര വിപണിയിലെ സ്വർണ വിലയിലും ഇടിവ് ഉണ്ടായത്. മേയ് മാസത്തിനിടയിൽ രേഖപ്പെടുത്തിയ കൂടിയ വിലയിൽ നിന്നും 1,320 രൂപ താഴെയാണ് ഒരു പവന്റെ സ്വർണ വില ഇപ്പോഴുള്ളത്. അതുപോലെ, ഒരു ഗ്രാം സ്വർണത്തിൽ 165 രൂപ കുറഞ്ഞു.