കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് | Gold Price Today
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ട വില 5405 രൂപയാണ്. പവന് 240 രൂപ കുറഞ്ഞ് 43,240 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്. 18 ക്യാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട് ഗ്രാമിന് 25 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ 1 രൂപയുടെ വർദ്ധനയുണ്ട്. 77 രൂപയിലാണ് ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. തിങ്കളാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.
ഇന്നത്തെ നിരക്കുകൾ |
₹ |
---|---|
22K916 (1gm) | ₹ 5405 |
18K750 (1gm) | ₹ 4483 |
Silver (1gm) | ₹ 77 |
925 Hall Marked Silver (1gm) | ₹ 103 |
ജൂൺ മാസത്തെ സ്വർണവില (പവന്):
ജൂൺ 1 – 44560, ജൂൺ 2 – 44,800 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ജൂൺ 3 – 44240, ജൂൺ 4 – 44240, ജൂൺ 5 – 44240, ജൂൺ 6 – 44480, ജൂൺ 7 – 44480, ജൂൺ 8 – 44160, ജൂൺ 9 – 44480, ജൂൺ 10 – 44400, ജൂൺ 11 – 44400, ജൂൺ 12 – 44320, ജൂൺ 13 – 44320, ജൂൺ 14 – 44040, ജൂൺ 15 – 43,760, ജൂൺ 16 – 44080, ജൂൺ 17 – 44080, ജൂൺ 18 – 44,080, ജൂൺ 19 – 44,080, ജൂൺ 20 – 44,000, ജൂൺ 21 – 43,760, ജൂൺ 22 – 43,600, ജൂൺ 23 – 43,280 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്), ജൂൺ 24 – 43,400, ജൂൺ 25 – 43,400, ജൂൺ 26 – 43,480, ജൂൺ 27 – 43,480, ജൂൺ 28 – 43,240
രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. അതേസമയം, ഈ വര്‍ധനവില്‍ ആശങ്ക വേണ്ട എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. നേരിയ തോതില്‍ ഇനിയും കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വർണവിലയിലെ കുറവ് ഉപഭോക്താക്കളെ കരുതൽ നിക്ഷേപം എന്ന തരത്തിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും പ്രേരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. സ്വര്‍ണവിലയിലെ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 43,240 രൂപയാണ് ഒരു പവന് ഈടാക്കുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ 4000 രൂപയോളം അധികം വരും. പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5405 രൂപയാണ്.
സ്വര്‍ണവില ഇനിയും കുറയാനാണ് സാധ്യത എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഹൃസ്വകാലത്തേക്കാണ് ഈ കുറവ് അനുഭവപ്പെടുക എന്നും വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വില കുറയുന്ന സമയത്ത് തന്നെ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. കൂടുതല്‍ കുറയാന്‍ കാത്തിരിക്കുന്നത് ബുദ്ധിയാകില്ല.