കേരളം
ആശ്വാസമായി സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു | Gold Price Today
കേരളത്തില്‍ സ്വര്‍ണവില തുടർച്ചയായി ഇടിയുന്നു. മൂന്നു ദിവസമായി തുടർച്ചയായി വിലയില്‍ ഇടിവുണ്ടായി. തുടര്‍ച്ചയായി വില കുറയുന്നത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനിരിക്കുന്നവര്‍ക്കും വലിയ ആശ്വാസമാണ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം. ഇന്ന് ഗ്രാമിന് 40 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ട വില 5410 രൂപയാണ്. പവന് 320 രൂപ കുറഞ്ഞ് 43,280 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല.
രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.
ജൂൺ മാസത്തെ സ്വർണവില (പവന്):
ജൂൺ 1 – 44560, ജൂൺ 2 – 44,800 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ജൂൺ 3 – 44240, ജൂൺ 4 – 44240, ജൂൺ 5 – 44240, ജൂൺ 6 – 44480, ജൂൺ 7 – 44480, ജൂൺ 8 – 44160, ജൂൺ 9 – 44480, ജൂൺ 10 – 44400, ജൂൺ 11 – 44400, ജൂൺ 12 – 44320, ജൂൺ 13 – 44320, ജൂൺ 14 – 44040, ജൂൺ 15 – 43,760, ജൂൺ 16 – 44080, ജൂൺ 17 – 44080, ജൂൺ 18 – 44,080, ജൂൺ 19 – 44,080, ജൂൺ 20 – 44,000, ജൂൺ 21 – 43,760, ജൂൺ 22 – 43,600, ജൂൺ 22 – 43,280 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സ്വർണവിലയിലെ കുറവ് ഉപഭോക്താക്കളെ കരുതൽ നിക്ഷേപം എന്ന തരത്തിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും പ്രേരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. സ്വര്‍ണവിലയിലെ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 43,280 രൂപയാണ് ഒരു പവന് ഈടാക്കുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ 4000 രൂപയോളം അധികം വരും. പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5410 രൂപയാണ്.