കേരളം
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു | Gold Price Today
ഉപഭോക്താക്കൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെയും ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. പവന് 240 രൂപ കുറഞ്ഞ് 43,760 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്. വെള്ളിയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്, 2 രൂപ കുറഞ്ഞ് 78 രൂപയാണ് ഒരു ഗ്രാമിന് വില.
രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. 15ന് 44,000ല്‍ താഴെയെത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലും എത്തി. അന്ന് 43,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ജൂൺ മാസത്തെ സ്വർണവില (പവന്):
ജൂൺ 1 – 44560, ജൂൺ 2 – 44,800 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ജൂൺ 3 – 44240, ജൂൺ 4 – 44240, ജൂൺ 5 – 44240, ജൂൺ 6 – 44480, ജൂൺ 7 – 44480, ജൂൺ 8 – 44160, ജൂൺ 9 – 44480, ജൂൺ 10 – 44400, ജൂൺ 11 – 44400, ജൂൺ 12 – 44320, ജൂൺ 13 – 44320, ജൂൺ 14 – 44040, ജൂൺ 15 – 43,760 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്), ജൂൺ 16 – 44080, ജൂൺ 17 – 44080, ജൂൺ 18 – 44,080, ജൂൺ 19 – 44,080, ജൂൺ 20 – 44,000, ജൂൺ 21 – 43,760 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സ്വർണവിലയിലെ കുറവ് ഉപഭോക്താക്കളെ കരുതൽ നിക്ഷേപം എന്ന തരത്തിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും പ്രേരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. സ്വര്‍ണവിലയിലെ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 43,760 രൂപയാണ് ഒരു പവന് ഈടാക്കുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ 4000 രൂപയോളം അധികം വരും. പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5500 രൂപയാണ്.